ബര്‍ലിന്‍: ഇറാന്‍~ഇസ്രായേല്‍ യുദ്ധത്തെത്തുടര്‍ന്ന് ഇന്ധനവില കുതിച്ചുയര്‍ന്നതോടെ വിമാനയാത്രാ നിരക്കില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. പ്രമുഖ ൈ്രപസ് കംപാരിസണ്‍ പ്ളാറ്റ്ഫോമായ 'ഐഡിയലോ' (Idealo) നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. ഇന്ധനവില വര്‍ധനവിന്റെ ഭാരം വിമാനക്കമ്പനികള്‍ യാത്രക്കാരുടെ തലയില്‍ കെട്ടിവെക്കുന്നതാണ് നിരക്ക് വര്‍ധിക്കാന്‍ പ്രധാന കാരണം.
അതേസമയം വേനല്‍ക്കാല അവധിക്കാലം ആരംഭിക്കാനിരിക്കെ പ്രവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനയുണ്ടായത് കനത്ത പ്രഹരമായി. യൂറോപ്പ്, ഏഷ്യ, ഇന്ത്യ എന്നിവിടങ്ങളെ ബന്ധിപ്പിച്ചുള്ള സര്‍വീസുകളിലാണ് 20 മുതല്‍ 40 ശതമാനം വരെ നിരക്ക് വര്‍ദ്ധന രേഖപ്പെടുത്തിയിരിക്കുന്നത്. വിമാന ഇന്ധനത്തിന്റെ (ATF) വില വര്‍ദ്ധനവും ആഗോളതലത്തിലെ യുദ്ധസാഹചര്യങ്ങളും കാരണം യാത്രാച്ചെലവ് കുത്തനെ ഉയര്‍ന്നത് സാധാരണക്കാരുടെ യാത്രകളെ പ്രതിസന്ധിയിലാക്കുന്നു.
യൂറോപ്പ് ~ ഇന്ത്യ സെക്ടറില്‍ കനത്ത ആഘാതം
യൂറോപ്പില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കാണ് നിരക്ക് വര്‍ദ്ധന ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. റഷ്യ~ഉക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് വ്യോമപാതകള്‍ മാറിയത് യാത്രാ സമയം വര്‍ദ്ധിപ്പിക്കുകയും ഇത് ഇന്ധന ഉപഭോഗം കൂട്ടുകയും ചെയ്തു. ലണ്ടന്‍, ഫ്രാങ്ക്ഫര്‍ട്ട്, പാരിസ് എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്കും മുംബൈയിലേക്കും ഉള്ള ടിക്കറ്റുകള്‍ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയോളം നിരക്കാണ് ഇപ്പോള്‍ ഈടാക്കുന്നത്.
ഏഷ്യന്‍ രാജ്യങ്ങളിലെ സ്ഥിതി
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള ടിക്കറ്റ് നിരക്കിലും കാര്യമായ മാറ്റമുണ്ട്. വിനോദസഞ്ചാരത്തിനായി ഏഷ്യന്‍ രാജ്യങ്ങളെ തിരഞ്ഞെടുക്കുന്ന യൂറോപ്യന്‍ സഞ്ചാരികളുടെ എണ്ണം കുറയാന്‍ ഇത് കാരണമായേക്കും. കണക്ഷന്‍ വിമാനങ്ങളെ ആശ്രയിച്ചിരുന്ന യാത്രക്കാര്‍ക്ക് പലപ്പോഴും സ്റേറാപ്പ് ഓവര്‍ നിരക്കുകളും വര്‍ദ്ധിച്ചിട്ടുണ്ട്
പ്രധാന കാരണങ്ങള്‍:
ഇന്ധനവില: അന്താരാഷ്ട്ര വിപണിയില്‍ വിമാന ഇന്ധന വിലയിലുണ്ടായ വര്‍ദ്ധനവ് എയര്‍ലൈനുകള്‍ യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നു.
യുദ്ധസാഹചര്യങ്ങള്‍: വ്യോമപാതകള്‍ നിരോധിക്കപ്പെട്ടതും സുരക്ഷിതമല്ലാത്ത പാതകള്‍ ഒഴിവാക്കി ചുറ്റി സഞ്ചരിക്കേണ്ടി വരുന്നതും ചെലവ് വര്‍ദ്ധിപ്പിച്ചു.
ഡിമാന്‍ഡ്: അവധിക്കാലമായതിനാല്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതും ടിക്കറ്റ് ലഭ്യത കുറയാന്‍ കാരണമായി.
ഈ നിരക്ക് വര്‍ദ്ധനവ് കേരളത്തിലെ ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് അധികൃതര്‍. ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം പ്രവാസി സംഘടനകള്‍ ശക്തമാക്കിയിട്ടുണ്ട്.
ശരാശരി വര്‍ധന: വിമാന ടിക്കറ്റ് നിരക്കില്‍ ശരാശരി 14 ശതമാനം വര്‍ധനവുണ്ടായി. എന്നാല്‍ ചില വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള നിരക്ക് ഇതിലും എത്രയോ മുകളിലാണ്.
ഏറ്റവും കൂടുതല്‍ നിരക്ക് വര്‍ധിച്ച റൂട്ടുകള്‍:
സ്ററുട്ട്ഗാര്‍ട്ട്/ബെര്‍ലിന്‍ ~ ഫ്യൂര്‍ട്ടെവെഞ്ചുറ (സ്പെയിന്‍): 49%
ഹാംബര്‍ഗ് ~ അന്റാലിയ (തുര്‍ക്കി): 44%
ഫ്രാങ്ക്ഫര്‍ട്ട് ~ സാല്‍സ്ബര്‍ഗ്: 43%
മ്യൂണിക്ക് ~ ബാങ്കോക്ക്: 21%
ലുഫ്താന്‍സയുടെ നിരക്കുകള്‍: ചില റൂട്ടുകളില്‍ ലുഫ്താന്‍സ മറ്റ് വിമാനക്കമ്പനികളേക്കാള്‍ വലിയ നിരക്ക് വര്‍ധനയാണ് വരുത്തിയത്. ഉദാഹരണത്തിന്, ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ബാലിയിലേക്കുള്ള ലുഫ്താന്‍സ ടിക്കറ്റുകള്‍ക്ക് 36 ശതമാനം വരെ വില കൂടി.
യാത്രക്കാരുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളില്‍ മാറ്റം
യുദ്ധം കാരണമുള്ള സുരക്ഷാ പ്രശ്നങ്ങളും ഉയര്‍ന്ന നിരക്കും കാരണം യാത്രക്കാര്‍ തങ്ങളുടെ യാത്രാ പ്ളാനുകളില്‍ മാറ്റം വരുത്തുകയാണ്.
ഒഴിവാക്കുന്ന രാജ്യങ്ങള്‍: ദുബായ്, അബുദാബി തുടങ്ങിയ എമിറേറ്റ്സുകളിലേക്കുള്ള ബുക്കിംഗില്‍ 93 ശതമാനത്തിന്റെ ഇടിവുണ്ടായി. അമേരിക്ക (46%), തുര്‍ക്കി (44%), ഈജിപ്ത് (43%) എന്നിവിടങ്ങളിലേക്കും യാത്രക്കാര്‍ കുറഞ്ഞു.
പുതിയ താല്പര്യങ്ങള്‍: യുദ്ധഭീതി കുറഞ്ഞ ക്രോയേഷ്യ, ഇറ്റലി, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളിലേക്കാണ് ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ യാത്ര പോകുന്നത്. ദൂരസ്ഥലങ്ങളിലേക്ക് പോകാന്‍ താല്പര്യമുള്ളവര്‍ ടോക്കിയോയെ ആണ് പ്രധാനമായും തിരഞ്ഞെടുക്കുന്നത്.
യുദ്ധം തുടങ്ങുന്നതിന് മുമ്പുള്ള (ജനുവരി ~ ഫെബ്രുവരി) കണക്കുകളും യുദ്ധം തുടങ്ങിയ ശേഷമുള്ള (മാര്‍ച്ച് മുതല്‍) കണക്കുകളും താരതമ്യം ചെയ്താണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

Comments: